മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 25 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. ദുബായിയിൽനിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വടകര സ്വദേശി ഫസ്നീറിൽനിന്നാണ് 412 ഗ്രാം സ്വർണം പിടിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പാന്റ്സിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

കസ്റ്റംസ് അസി. കമ്മിഷണർ ഇ.വി. ശിവരാമൻ, സൂപ്രണ്ട് സുമിത് കുമാർ, ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ, ഷമ്മി, രാജശേഖര റെഡ്ഡി, നിതീഷ്, ഹവിൽദാർ വത്സല എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.