ആലപ്പുഴ: മക്കളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി. ആലപ്പുഴ തലവടി പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് സംഭവം. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു -സൗമ്യ ദമ്പതികളാണ് മക്കളായ ആദി, ആതിൽ എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. കാരണം വ്യക്തമല്ല.

സമാന രീതിയിലുള്ള സംഭവങ്ങൾ അടുത്തിടെ കൂടിവരികയാണ്. രണ്ടാഴ്ച മുമ്പ് കോട്ടയത്ത് മൂന്നാം ക്‌ളാസുകാരനായ മകനെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം വയറിങ് തൊഴിലാളിയായ യുവാവ് ആത്മഹത്യ ചെയ്തിരുന്നു.