- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: ലഹരി ഗുളികകളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നുംകൈ പാലക്കുന്നിലെ വി.കെ. റുഹൈലി (26)നെയാണ് ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് പ്ലാച്ചിക്കര ബസ് സ്റ്റോപ്പിന് സമീപത്തു നിന്നുമാണ് പിടികൂടിയത്. 10 ഗ്രാമിന്റെ അഞ്ച് ഗുളികകളാണ് യുവാവിൽനിന്ന് പിടികൂടിയത്. ഡോക്ടറുടെ കുറുപ്പടിയില്ലാതെ ലഹരിക്കായി ഉപയോഗിക്കുന്നതിന് വാങ്ങി സൂക്ഷിച്ചതാണ് ഗുളികകളെന്ന് പൊലീസ് പറഞ്ഞു.
Next Story




