- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബപ പ്രശ്നങ്ങളെ തുടർന്ന് സിജിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്; 31കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ
ചങ്ങനാശേരി: ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി അറയ്ക്കൽ വീട്ടിൽ സനീഷ് ജോസഫ് (40) ആണ് അറസ്റ്റിലായത്. സനീഷിന്റെ ഭാര്യ ശാന്തിപുരം സ്വദേശിനി സിജിയാണ് (31) കൊല്ലപ്പെട്ടത്. സനീഷ് വാടകയ്ക്കു താമസിച്ചിരുന്ന വീടിനു സമീപം കഴിഞ്ഞദിവസം രാത്രിയാണ് സിജിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇവർ തമ്മിൽ കുടുംബപ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായും ഇതിന്റെ തുടർച്ചയായി കഴുത്തുഞെരിച്ച് സനീഷ് ഭാര്യയെ കൊലപ്പെടുത്തിയതാണെന്നും പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം എസ്എച്ച്ഒ ജി.അനൂപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
Next Story



