ചെന്നൈ: മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചത് തടയുകയും ശാസിക്കുകയും ചെയ്തതിന് കോളേജ് വിദ്യാർത്ഥിയെ ഒമ്പതാം ക്ലാസ്സുകാരൻ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു. തിരുപ്പത്തൂർ ജില്ലയിലെ കണ്ടിലിക്കടുത്ത് പരദേശിപട്ടിയിലാണ് സംഭവം. ഒരാഴ്ച മുൻപാണ് ഒമ്പതാം ക്ലാസുകാരൻ കോളജ് വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചത്.

എന്നാൽ പിടിക്കപ്പെട്ടതോടെ വിദ്യാർത്ഥിയെ മറ്റുള്ളവർ ചേർന്നു ശാസിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് പെൺകുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച മുത്തശ്ശിക്കും പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു.