- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസന പ്രവർത്തനങ്ങളുടെ സ്തംഭനാവസ്ഥ ജനം ചോദ്യം ചെയ്യുമ്പോൾ ഉത്തരമില്ലാത്ത പിണറായി വിജയൻ ' കേന്ദ്രം ഞെരുക്കുന്നു' വെന്ന് നുണ പറയുന്നു; വികസന മുരടിപ്പിൽ നിന്ന് ഒളിച്ചോടാൻ പിണറായി കേന്ദ്രത്തെ പഴി ചാരുന്നു: കേന്ദ്രമന്ത്രി മുരളീധരൻ
തിരുവനന്തപുരം: വികസന പ്രവർത്തനങ്ങളുടെ സ്തംഭനാവസ്ഥ ജനം ചോദ്യം ചെയ്യുമ്പോൾ ഉത്തരമില്ലാത്ത പിണറായി വിജയൻ ' കേന്ദ്രം ഞെരുക്കുന്നു' വെന്ന് നുണ പറയുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്വന്തം ആഡംബരവും ധൂർത്തും മറച്ചുപിടിക്കാൻ കേന്ദ്രത്തിന്റെ തലയിൽ കയറാനാണ് സിപിഎം ശ്രമിക്കുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിജെപി മണമ്പൂർ വാർഡ് ഉപതിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ജില്ലക്ക് മാത്രം കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ 6000 കോടി അനുവദിച്ചു. കേന്ദ്രധനമന്ത്രി ആ ചടങ്ങിൽ പങ്കെടുക്കുമ്പോൾ മുഖ്യമന്ത്രി പണക്കാരുടെ പരാതി കേൾക്കാൻ കോടികളുടെ ബസിൽ കറങ്ങുകയായിരുന്നെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ലയിലെ മുഴുവൻ റയിൽവേ സ്റ്റേഷനുകളും സന്ദർശിച്ച് താൻ റയിൽവേ മന്ത്രിക്ക് റിപ്പോർട്ട് നൽകി. നിർദ്ദേശങ്ങളെ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകി. എന്താണ് മന്ത്രിമാരുടെ ജോലിയും സമീപനവും എന്ന് പിണറായിയും കൂട്ടരും കണ്ടുപഠിക്കട്ടെ എന്നും വി. മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വരെ പോകണമെങ്കിൽപ്പോലും ഹെലികോപ്റ്ററിൽ കുടുംബത്തെ കൂട്ടിയുള്ള ധൂർത്ത് ആണ്. സാധാരണജനം ശ്വാസം മുട്ടുമ്പോൾ അധികാര കസേരയിലിരിക്കുന്നവർ ആഡംബര യാത്രയിൽ ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.



