- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവ കേരള സദസ്സ്: പറവൂർ ഹയർസെക്കൻഡറി സ്‌കൂളിന്റെ മതിൽ പൊളിച്ചു; ആളുകളുടെ സുരക്ഷയെ കരുതിയെന്ന് വിശദീകരണം
കൊച്ചി: നവ കേരള സദസ്സിനായി പറവൂർ ഹയർസെക്കൻഡറി സ്‌കൂളിന്റെ മതിൽ പൊളിച്ചു. പടിഞ്ഞാറേ ഭാഗത്ത് എട്ടു മീറ്ററോളം ആണ് പൊളിച്ചത്. പറവൂർ തഹസിൽദാരുടെയും പൊലീസിന്റെയും സാന്നിധ്യത്തിലാണ് മതിൽ പൊളിച്ചത്.
നവ കേരള സദസ്സിനുശേഷം വീണ്ടും മതിൽ കെട്ടി നൽകുമെന്ന് സംഘാടകസമിതി വ്യക്തമാക്കി. മതിൽ പൊളിക്കുന്നതിനെതിരെ പറവൂർ നഗരസഭ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാൽ നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകളുടെ സുരക്ഷയെ കരുതിയാണ് നടപടിയെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം.
Next Story




