- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് പുറത്താക്കിയ മമ്പറം ദിവാകരൻ വീണ്ടും പാർട്ടി വേദിയിൽ; മമ്പറത്ത് നടന്ന യു ഡി എഫ് ജനവിചാരണസദസിൽ സജീവ സാന്നിധ്യം
കണ്ണൂർ: കോൺഗ്രസ് അച്ചടക്ക നടപടിയെടുത്ത് പുറത്താക്കിയ മുൻ കെപിസിസി അംഗം മമ്പറം ദിവാകരൻ വീണ്ടും കോൺഗ്രസിലേക്ക്. ധർമടം മണ്ഡലത്തിലെ മമ്പറത്ത് യു.ഡി. എഫ് നടത്തിയ വിചാരണസദസിലാണ് മമ്പറം ദിവാകരൻ പങ്കെടുത്തത്. മമ്പറം ദിവാകരൻ ചെയർമാനായ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രി തെരഞ്ഞെടുപ്പിൽ പാർട്ടിവിപ്പ് ലംഘിച്ചതിന് മമ്പറംദിവാകരനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ സ്ഥിരം വിമർശകരിലൊരാളായ മമ്പറം ദിവാകരൻ ഏറെക്കാലം രാഷ്ട്രീയ വനവാസത്തിലായിരുന്നു. ഇന്ദിരാഗാന്ധി സഹകരണാശുപത്രി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റതിനെ തുടർന്ന് മമ്പറം ദിവാകരൻ പാർട്ടിപ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് മമ്പറം ദിവാകരൻ സ്വന്തം നാട്ടിൽ നടക്കുന്ന യു.ഡി. എഫ് പരിപാടിയിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടം മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ് നേതാവാണ് മമ്പറം ദിവാകരൻ.വിചാരണസദസിന്റെ സദസിലാണ് കോൺഗ്രസ് പ്രവർത്തകരോടൊപ്പം തുടക്കം മുതൽ ഒടുക്കം വരെ മമ്പറം ദിവാകരനിരുന്നത്.
ഇതിനിടെ സംസ്ഥാന സർക്കാരിനെതിരായ യു ഡി എഫ് വിചാരണ സദസ്സിന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഉജ്ജ്വല തുടക്കമായി.യു ഡി എഫ് വിചാരണ സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം ധർമ്മടം നിയോജക മണ്ഡലത്തിലെ മമ്പറത്ത് എ ഐ സി സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു.സർക്കാരിന്റെ പേരിൽ ജനങ്ങളുടെ ചെലവിൽ നടത്തുന്ന പി ആർ തട്ടിപ്പാണ് മുഖ്യമന്ത്രി നടത്തുന്ന നവകേരള സദസ്സെന്ന് കെ.സി.വേണുഗോപാൽ എം പി പറഞ്ഞു. ജനങ്ങളുടെ മേൽ കുതിര കയറാനുള്ള യാത്രയാണ് മുഖ്യമന്ത്രി നടത്തുന്നത്. കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ സുപ്രീം കോടതി വിധിയിലൂടെ തിരിച്ചടി നേരിട്ട മുഖ്യമന്ത്രി രാജിവെക്കണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
നൂറു കണക്കിനാളുകളാണ് ധർമ്മടത്തെ മമ്പറത്ത് നടന്ന വിചാരണ സദസ്സിൽ പങ്കെടുത്തത്.സംസ്ഥാന സർക്കാരിനും, കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി നടത്തിയത്.നാട്ടിൽ എന്താണ് സംഭവിക്കുന്നത് എന്നറിയതെ അന്തം വിട്ട് നിൽക്കുന്ന ജനതയെയാണ് കേരളത്തിൽ കാണുന്നത്. പിണറായിൽ പോലും ഇത് കമ്യൂണിസ്റ്റ് ഭരണമാണൊയെന് ചിന്തിക്കുന്ന ആദ്യ കാല കമ്യൂണിസ്റ്റ് കാരുണ്ട്.ജനങ്ങളുടെ നെഞ്ചത്ത് കയറി ഭരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.സി.വേണുഗോപാൽ എം പി കുറ്റപ്പെടുത്തി.
കർഷകർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. വിദ്യാഭ്യാസത്തിൽ മായം ചേർക്കുന്നതിൽ സർവ്വകാല റെക്കോർഡിട്ട സർക്കാരാണ് പിണറായി വിജയൻ സർക്കാർ.ഇരുപത് മന്ത്രിമാർ ഒരുമിച്ച് സഞ്ചരിച്ച് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സർക്കാർ ചെലവിൽ ജനങ്ങളുടെ ചെലവിൽ നടത്തുന്ന പി ആർ തട്ടിപ്പാണ് മുഖ്യമന്ത്രി നടത്തുന്ന നവകേരള സദസ്സ്
കണ്ണൂർ സർവ്വകലാശാല വി സിയുടെ പുനർനിയമന വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ട മുഖ്യമന്ത്രി രാജിവെക്കണം. സത്യപ്രതിജ്ഞ ലംഘനമാണ് മുഖ്യമന്ത്രിയുടേത്. വി സി നിയമനത്തിനായി ഗവർണ്ണറോട് ശുപാർശ ചെയ്തത് മുഖ്യമന്ത്രിയാണ്.
ആവശ്യഘട്ടത്തിൽ ബിജെപി ക്കും സി നും യോജിക്കാവുന്ന പാലം ഉണ്ട് അതിൽ ഒന്നാണ് വിസി നിയമനത്തിലൂടെ വ്യക്തമാകുന്നത്.ഒ
വിദ്യാഭ്യാസ മന്ത്രിയും നിമിഷം തുടരാൻ അർഹനല്ല.സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി.മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ ഭീകരമായിട്ടാണ് കൈകാര്യം ചെയ്തത്.ആ അക്രമത്തേക്കാളും വേദന തോന്നിയത് അതിനെ കുറിച്ച് മുഖ്യമന്ത്രി പറയുന്നത് കേട്ടിറ്റാണ്.അദ്ദേഹം അക്രമത്തെ ന്യായികരിച്ചു.ഈ മട്ടിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ കേരളത്തിലെ സി പി എം ബംഗാൾ മോഡലിലേക്കാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ മേൽ കുതിര കയറാനുള്ള യാത്രയാണ് മുഖ്യമന്ത്രി നടത്തുന്നത്.
ഈ ജന വിരുദ്ധ സർക്കാരിനെതിരെ പോരാട്ടം ശക്തമാക്കുവാനും കെ സി വേണുഗോപാൽ ആഹ്വാനം ചെയ്തു. കുറ്റപത്രത്തിന്റെ സംക്ഷിപ്ത രൂപം അബ്ദുൾ കരിം' ചെലേരി അവതരിപ്പിച്ചു.സർക്കാരിനെതിരായ കുറ്റപത്രം വിവിധ ആളുകൾ വായിച്ചു നേതാക്കളായ ബിന്ദുകൃഷ്ണ, എം എൽ എ മാരായ സണ്ണി ജോസഫ്,, സജീവ് ജോസഫ്, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, യു.ഡി. എഫ് ചെയർമാൻ പിടി മാത്യു, കണ്ണൂർ മേയർ ടി.ഒ മോഹനൻ,മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി തുടങ്ങിയവർ സംസാരിച്ചു.




