കൊച്ചി: ചാലക്കുടി സെയ്ന്റ്‌ െജയിംസ് ആശുപത്രിയിലെ വനിതാ ഡോക്ടറെയും ജീവനക്കാരെയും കൈയേറ്റം ചെയ്ത കേസിൽ പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പ്രതിയായ ജിൻസ് ഫ്രാൻസിസിനെ അറസ്റ്റ് ചെയ്യുന്നത് പത്തുദിവസത്തേക്കാണ് ഹൈക്കോടതി തടഞ്ഞത്. കേസിൽ മുൻകൂർ ജാമ്യം തേടി ജിൻസ് ഫ്രാൻസിസ് നൽകിയ ഹർജിയിൽ ജസ്റ്റിസ് പി. ഗോപിനാഥാണ് അറസ്റ്റ് തടഞ്ഞത്.

ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പ്രതി വനിതാ ഡോക്ടറെയും ജീവനക്കാരെയും കൈയേറ്റം ചെയ്‌തെന്നും സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്നുമാണ് കേസ്. ചാലക്കുടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജിൻസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സംഭവത്തിൽ പൊലീസിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.