ബെർലിൻ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ജർമനിയിലെ മ്യൂണിച്ച് വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടു. വിമാനങ്ങൾ റദ്ദാക്കി. ശനിയാഴ്ചയാണ് വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടത്. മ്യൂണിച്ച് സെൻട്രൽ റെയിൽവേയും പ്രവർത്തനം നിർത്തി. ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. വിമാനങ്ങൾ വൈകുമെന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ച് വിമാനത്താവളം അറിയിച്ചു.

തെക്കൻ ജർമനിയിലും ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുടെ ചിലഭാഗങ്ങളിലും മഞ്ഞുവീഴ്ചയും ശീതക്കാറ്റും രൂക്ഷമാണ്. മഞ്ഞുവീഴ്ചയെത്തുടർന്ന് വടക്കുതെക്കൻ മ്യൂണിച്ചിൽമാത്രം 350-ലധികം റോഡപകടങ്ങൾ റിപ്പോർട്ടുചെയ്തു. ഹിമപാത മുന്നറിയിപ്പ് ഓസ്ട്രിയ കടുപ്പിച്ചു. വെള്ളിയാഴ്ച രാത്രി 50 സെന്റീമീറ്റർവരെ വലുപ്പമുള്ള ഐസുകഷണങ്ങളാണ് ഇവിടെ പതിച്ചത്.