കൊല്ലം: സിനിമ ഷൂട്ടിംഗിനെന്ന പേരിൽ വീടെടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. പറവൂരിൽ ഒരു കിലോഗ്രാം എംഡിഎംഎയുമായാണ് പ്രതികൾ പിടിയിലായത്. കരുമാലൂർ സ്വദേശികളായ നിഥിൻ വേണുഗോപാലും നിഥിൻ വിശ്വനുമാണ് അറസ്റ്റിലായത്. ഇരുവരും സിനിമാ ഷൂട്ടിംഗിനെന്ന പേരിൽ വീടെടുത്തായിരുന്നു മയക്കുമരുന്ന് ഇടപാടുകളാണ് നടത്തിയത്.

രഹസ്യ വിവരത്തെ തുടർന്ന് പറവൂർ പൊലീസാണ് പരിശോധന നടത്തിയത്. പാർക്ക് ചെയ്ത കാറിൽ നിന്നുമാണ് എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തു.