- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞാമൻ സാമ്പത്തിക ശാസ്ത്ര രംഗത്തെ മൗലിക പ്രതിഭയെന്ന് ആർ. സഞ്ജയൻ
തിരുവനന്തപുരം: പ്രശസ്ത സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനും അദ്ധ്യാപകനും ആയിരുന്ന ഡോ. എം. കുഞ്ഞാമന്റെ വിയോഗം അക്കാദമിക രംഗത്ത് തീരാ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. മൂല്യവത്തായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ കുഞ്ഞാമൻ പ്രതിഭാധനനായ മൗലിക ചിന്തകനായിരുന്നു.
അദ്ദേഹത്തിന്റെ ലേഖനങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം എപ്പോഴും നവീനമായ ആശയങ്ങൾ അവതരിപ്പിക്കപ്പെട്ടു. ധീരതയും ആർജ്ജവവും ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകളുടെ മറ്റൊരു പ്രത്യേകത.
സാമൂഹിക പിന്നോക്കാവസ്ഥയുടെ പരുപരുത്ത യാഥാർത്ഥ്യങ്ങളെ ഇച്ഛാ ശക്തിയും, കഠിന പ്രയത്‌നവും കൊണ്ട് മറികടക്കുകയും, അക്കാദമിക രംഗത്ത് തിളക്കമാർന്ന വിജയം കൈവരിക്കുകയും ചെയ്ത കുഞ്ഞാമന്റെ ജീവിതം ഏവർക്കും പ്രചോദനമേകുന്നതാണ്.
ആ ധന്യ സ്മരണയ്ക്ക് മുമ്പിൽ ഭാരതീയ വിചാര കേന്ദ്രം ആദരാഞ്ജലി അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആർ. സഞ്ജയൻ പറഞ്ഞു.




