തിരുവനന്തപുരം: ചെന്നൈ തീരത്തെ ചുഴലിക്കാറ്റ് പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള നിരവധി തീവണ്ടി സർവീസുകൾ റദ്ദാക്കി.

നാലിന് പുറപ്പെടേണ്ട കോട്ടയം-നരാസ്പുർ സപെഷ്യൽ, അഞ്ചിനുള്ള കൊല്ലം-സെക്കന്തരാബാദ് സ്പെഷ്യൽ, ആറിനുള്ള കൊച്ചുവേളി-ഗോരക്പുർ രപ്തിസാഗർ എക്സ്‌പ്രസ്, നാലിനുള്ള തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്‌പ്രസ്, ധൻബാദ്-ആലപ്പുഴ എക്സ്‌പ്രസ് തുടങ്ങിയവയുടെ സർവീസുകളാണ് റദ്ദാക്കിയത്.

5, 6 തീയതികളിലെ ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്‌പ്രസ്, ആറിനുള്ള ഷാലിമാർ-നാഗർകോവിൽ ഗുരുദേവ് എക്സ്‌പ്രസ്, 6, 7 തീയതികളിലെ ആലപ്പുഴ-ധൻബാദ് എക്സ്‌പ്രസ്, 4, 5 തീയതികളിലെ സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്സ്‌പ്രസ്, 5, 6, 7 തീയതികളിൽ തിരുവനന്തപുരത്തു നിന്നുള്ള ശബരി എക്സ്‌പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ നഗർ എക്സ്‌പ്രസ്, 6, 7 തീയതികളിലെ കന്യാകുമാരി-ദിബ്രുഗഡ് എക്സ്‌പ്രസ് തുടങ്ങിയവയുടെ സർവീസുകളും റദ്ദാക്കി.

നാലിനുള്ള എറണാകുളം-പട്ന എക്സ്‌പ്രസ്, അഞ്ചിനും ഏഴിനുമുള്ള പട്ന-എറണാകുളംഎക്സ്‌പ്രസുകൾ, നാലിനുള്ള കൊച്ചുവേളി-കോർബ, ആറിനുള്ള കോർബ- കൊച്ചുവേളി എക്സ്‌പ്രസ്, നാലിനുള്ള ബിലാസ്പുർ-എറണാകുളം, ആറിനുള്ള എറണാകുളം-ബിലാസ്പുർ എക്സ്‌പ്രസുകൾ, നാലിനുള്ള ഹാട്യ-എറണാകുളം, ആറിനുള്ള എറണാകുളം-ഹാട്യ പ്രതിവാര എക്സ്‌പ്രസുകൾ എന്നിവയുടെ സർവീസുകളാണ് റദ്ദാക്കിയത്.