- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിടിച്ച് കാട്ടാനയ്ക്ക് ഗുരുതര പരിക്ക്; ബസിന്റെ മുൻഭാഗം തകർന്നു; കുട്ടികൾക്കടക്കം പരിക്കേറ്റു
കൽപ്പറ്റ: വയനാട്ടിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിടിച്ച് കാട്ടാനയ്ക്ക് ഗുരുതര പരിക്കേറ്റു. ബസിൽ യാത്ര ചെയ്തിരുന്ന കർണാടക സ്വദേശികളായ അയ്യപ്പ ഭക്തർക്കും പരിക്കേറ്റു. സുൽത്താൻ ബത്തേരിക്കടുത്ത് കല്ലൂരിൽ പുലർച്ചെ അഞ്ച് മണിക്കായിരുന്നു അപകടം. അപകടത്തിൽ ബസിന്റെ മുൻവശം തകർന്നു. പരിക്കേറ്റ യാത്രക്കാർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കു മടങ്ങി. ഗുരുതരമായി പരിക്കേറ്റ കാട്ടാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ശബരിമല ദർശ്ശനം കഴിഞ്ഞ് മടങ്ങുന്ന കർണ്ണാടകയിൽ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂർ 67ൽ വെച്ച് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു.
Next Story




