- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ-ബെംഗളൂരു വിമാന സമയത്തിൽ മാറ്റം; ജനുവരി നാലുവരെ സർവീസ് പുതിയ സമയക്രമത്തിൽ
മട്ടന്നൂർ: കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനസർവീസിന്റെ സമയം ജനുവരി നാലുവരെ മാറ്റി. പുലർച്ചെ 4.55-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് 6.15-ന് കണ്ണൂരിലെത്തും. തിരികെ 6.45-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 8.05-ന് ബെംഗളൂരുവിലെത്തുന്ന വിധത്തിലാണ് പുതിയ സമയക്രമം. നാലിനുശേഷം പഴയ സമയക്രമം തുടരും. ഉച്ചയ്ക്ക് 2.40-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് നാലിന് കണ്ണൂരിലെത്തി തിരികെ 4.30-ന് പുറപ്പെട്ട് 5.50-ന് ബെംഗളൂരുവിലെത്തും.
Next Story



