- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിലെ ബിജെപി നേതാവിന്റെ സഹോദരി ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ
ബെംഗളൂരു: കർണാടകയിലെ ബിജെപി നേതാവിന്റെ സഹോദരി ഭർത്താവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുൻ മന്ത്രിയും ബിജെപി എംഎൽസിയുമായ സി.പി.യോഗേശ്വറിന്റെ സഹോദരീ ഭർത്താവ് മഹാദേവയ്യയുടെ(62) മൃതദേഹമാണ് ചാമരാജ്‌നഗറിലെ വനമേഖലയിൽ നിന്നും കണ്ടെടുത്തത്. ശനിയാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കിട്ടിയത്.
രാംപുര ഗ്രാമത്തിൽ നിന്നു കണ്ടെത്തിയ മൃതദേഹത്തിൽ മർദനമേറ്റ പാടുകളുണ്ട്. ചന്നപട്ടണയിലെ ചക്കേരയിലെ ഫാംഹൗസിൽ നിന്നാണ് മഹാദേവയ്യയെ കാണാതായത്. പൊലീസ് നടത്തിയ തിരച്ചിലിൽ രക്തക്കറയുമായി കാർ കണ്ടെത്തി. ഇതിനു സമീപമായിരുന്നു മൃതദേഹം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 3 പേരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.



