- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തി തർക്കം; കോടഞ്ചേരിയിൽ അച്ഛനും മകനും അയൽവാസിയുടെ വെട്ടേറ്റു
കോഴിക്കോട്: അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. കോടഞ്ചേരി മൈക്കാവ് കാഞ്ഞിരാട് ഭാഗത്ത് ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അശോക് കുമാർ, മകൻ ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്.
അയൽവാസിയായ ബൈജു ആണ് വെട്ടിയതെന്ന് ഇവർ പറയുന്നു. ഇരുവർക്കും കൈക്കാണ് വെട്ടേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അശോക് കുമാറിന്റെ വീട്ടിലേക്ക് കോൺക്രീറ്റിനുള്ള സാധനങ്ങളുമായി വന്ന ലോറി കടന്നുപോകാനായി റോഡിലുണ്ടായിരുന്ന ബൈജുവിന്റെ ബൈക്ക് നീക്കിവെച്ചതാണ് അക്രമത്തിന് കാരണമായത്. ഇവർ തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉള്ളതായി നാട്ടുകാർ പറയുന്നു.
Next Story



