തിരുവനന്തപുരം: തീരദേശത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ നേരിട്ട് അറിയുന്നതിനായി വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലയിലെ തീരദേശ ക്യാമ്പ് ഡിസംബർ ആറിന് അഞ്ചുതെങ്ങിലും ഡിസംബർ ഏഴിന് കഠിനംകുളത്തുമായി നടക്കും. ക്യാമ്പിന്റെ ഭാഗമായി അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികളുടെ വീടുകൾ ഇന്ന് രാവിലെ ഒൻപതിന് വനിതാ കമ്മിഷൻ സന്ദർശിക്കും. തുടർന്ന് രാവിലെ 11ന് അഞ്ചുതെങ്ങ് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ഏകോപന യോഗം വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്യും.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷൻ അംഗങ്ങളായ ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി, പി. കുഞ്ഞായിഷ, എലിസബത്ത് മാമ്മൻ മത്തായി, മെമ്പർ സെക്രട്ടറി സോണിയ വാഷിങ്ടൺ, ഡയറക്ടർ ഷാജി സുഗുണൻ, പ്രോജക്ട് ഓഫീസർ എൻ. ദിവ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജ ബോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ ഫ്‌ളോറൻസ് ജോൺസൺ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്റ്റീഫൻ ലൂയിസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബി.എൻ. സൈജുരാജ് എന്നിവർ സംസാരിക്കും. തീരദേശത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച ചർച്ച വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന നയിക്കും.

നാളെ രാവിലെ 10 മുതൽ കഠിനംകുളം ഔർ ലേഡി ഓഫ് അസംപ്ഷൻ ചർച്ച് ഹാളിൽ ഗാർഹികാതിക്രമങ്ങളും പരിഹാരവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്യും. കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത അനി അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷൻ അംഗങ്ങളായ ഇന്ദിരാ രവീന്ദ്രൻ, വി.ആർ. മഹിളാമണി, പി. കുഞ്ഞായിഷ, എലിസബത്ത് മാമ്മൻ മത്തായി, മെമ്പർ സെക്രട്ടറി സോണിയ വാഷിങ്ടൺ, ഡയറക്ടർ ഷാജി സുഗുണൻ, ഔർ ലേഡി ഓഫ് അസംപ്ഷൻ ചർച്ചിലെ ഫാ. സൈറസ് കളത്തിൽ, ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ഷീജ മേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ ഗ്രിഗറി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം. റഷാദ്, പഞ്ചായത്ത് വാർഡ് മെമ്പർ ജോസ് നിക്കൊളാസ്, വനിതാ കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ. ദിവ്യ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന എന്നിവർ സംസാരിക്കും. ലീഗൽ കം പ്രൊബേഷൻ ഓഫീസർ വി.എൽ. അനീഷ വിഷയാവതരണം നടത്തും.