- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ച നിലയിൽ: കൊല്ലപ്പെട്ടത് മണ്ണാർക്കാട് ഒന്നാം മൈൽ കൂമ്പാറ സ്വദേശി അബ്ദുൽ മജീദ്; രണ്ട് ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ മലയാളി കുത്തേറ്റ് മരിച്ച നിലയിൽ. പാലക്കാട് മണ്ണാർക്കാട് ഒന്നാം മൈൽ കൂമ്പാറ സ്വദേശി അബ്ദുൽ മജീദാണ്(44) കൊല്ലപ്പെട്ടത്. സൗദിയിലെ ജിസാനിലുള്ള ദർബിൽ ചൊവ്വാഴ്ച രാത്രി സൗദി സമയം ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ദർബിൽ ഒരു കടയിലാണ് അബ്ദുൽ മജീദ് ജോലി ചെയ്തിരുന്നത്. ഇന്നലെ ജോലി അന്വേഷിച്ചുവന്ന ഒരു ബംഗ്ലാദേശിയോട് ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൃതദേഹം ദർബിലെ ആശുപത്രി മോച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.
സെപ്റ്റംബർ ഒമ്പതിനാണ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ പോയി അബ്ദുൽ മജീദ് തിരിച്ചെത്തിയത്. റൈഹാനത്താണ് ഭാര്യ. ഫാത്വിമത്തു നാജിയ, മിദ്ലാജ് എന്നിവർ മക്കളാണ്.
Next Story



