കൊല്ലം: മുൻവിരോധത്താൽ അയൽവാസിയെയും സുഹൃത്തിനെയും മർദിച്ചയാൾ പൊലീസ് പിടിയിലായി. ശക്തികുളങ്ങര തുപ്പശ്ശേരി വീട്ടിൽ സ്റ്റാലിൻ (42) ആണ് പിടിയിലായത്. ഇയാൾക്കെതിരേ കൊലപാതക കേസ് നിലവിലുണ്ട്.

ഞായറാഴ്ച അഞ്ചാലുമൂട് പൊലീസ് സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് സ്റ്റാലിന് സമൻസ് നൽകാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്നതിനായി ഇയാളുടെ അയൽവാസിയായ യേശുദാസനും സുഹൃത്തും ഇയാളെ വിളിച്ചുവരുത്തിയിരുന്നു. ഈ വിരോധത്തിൽ വൈകീട്ട് നാലരയോടെ മുക്കാട് ഓട്ടോ സ്റ്റാൻഡിൽ നിന്ന യേശുദാസിനെയും സുഹൃത്തിനെയും അസഭ്യം പറയുകയും യേശുദാസിനെ തടഞ്ഞുനിർത്തി മർദിക്കുകയും ചെയ്തു.