- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം ലീഗിന് തിരിച്ചടി; കോട്ടക്കൽ നഗരസഭയിൽ വിമത സ്ഥാനാർത്ഥിക്ക് വിജയം; പിന്തുണച്ച് എൽഡിഎഫ്; അട്ടിമറി വിജയം നേടി പിഎം മുഹസിന
മലപ്പുറം: കോട്ടക്കൽ നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്ക് പരാജയം. ലീഗ് വിമത സ്ഥാനാർത്ഥിയായ പിഎം മുഹസിനയ്ക്കാണ് വിജയം. മുസ്ലിം ലീഗിലെ വിഭാഗീയതയെ തുടർന്ന് നഗരസഭ ചെയർപേഴ്സൻ ബുഷ്റ ഷബീർ രാജിവെച്ചതിനെ തുടർന്നാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
ആറ് മുസ്ലിംലീഗ് കൗൺസിലർമാർ വിമത സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. പതിനഞ്ച് വോട്ടുകൾ വിമത സ്ഥാനാർത്ഥിയായ പിഎം മുഹസിനക്ക് ലഭിച്ചത്. ഔദ്യോഗിക സ്ഥാനാർത്ഥിയായ ഡോ. അനീഷയ്ക്ക് ലഭിച്ചത് പതിമൂന്ന് വോട്ടുകളാണ്. ഇടതുപക്ഷ അംഗങ്ങൾ വിമത സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു
ബുഷ്റയെ കൂടാതെ വൈസ് ചെയർമാൻ പിപി ഉമ്മറും രാജിവച്ചിരുന്നു. ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നായിരുന്നു രാജി. ഏറെനാളായി കോട്ടക്കൽ നഗരസഭയിലെ കൗൺസിലർമാർക്കിടയിൽ വിഭാഗീയത രൂക്ഷമാണ്.
Next Story



