- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലൂരിൽ ബസിടിച്ച് പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവച്ച് ചികിത്സിക്കാൻ തീരുമാനം; വെറ്റിനറി സംഘവും എലഫെന്റ് സ്‌ക്വാഡും കാട്ടിലേക്ക് തിരിച്ചു; ഉത്തരവ് ഇറങ്ങിയാൽ മയക്കുവെടി
സുൽത്താൻബത്തേരി: വയനാട് സുൽത്താൻ ബത്തേരി കല്ലൂരിൽ ബസിടിച്ച് പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവച്ച് ചികിത്സിക്കാൻ തീരുമാനം. വെറ്റിനറി സംഘവും എലഫെന്റ് സ്‌ക്വാഡും കാട്ടിലേക്ക് തിരിച്ചു. കുങ്കിയാനകളെയും സ്ഥലത്തെത്തി്. എഴുന്നേൽക്കാനോ തീറ്റതേടാനോ കഴിയാത്തവിധം ആരോഗ്യനില വഷളായതോടെയാണ് മയക്കുവെടി വയ്ക്കാൻ ആലോചന. സർക്കാർ ഉത്തരവ് ഉടൻ ഇറങ്ങും.
തിങ്കളാഴ്ച പുലർച്ചെയാണ് ശബരിമല തീർത്ഥാടനം കഴിഞ്ഞ് കർണാടകയിലേക്ക് മടങ്ങുകയായിരുന്ന വാഹനമിടിച്ച് 38 വയസുള്ള കാട്ടാനയ്ക്ക് പരിക്കേറ്റത്. മുൻകാലിനാണ് പരിക്ക്. അതിനാൽ എഴുനേൽക്കാനോ നടക്കാനോ തീറ്റതേടാനോ കഴിയുന്നില്ല. അപകടത്തിൽ ആനയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടെന്നാണ് വെറ്റിനറി സർജന്റെ പ്രാഥമിക നിഗമനം.
വളരെ അവശനാണെങ്കിലും വെറ്റിനറി സംഘത്തെ കാണുമ്പോൾ ആന അക്രമാസക്തമാകുകയാണ്. ആനയുടെ അടുത്തുപോയി ചികിത്സ നല്കണമെങ്കിൽ മയക്കുവെടി വയ്ക്കണം. എന്നാൽ അവശനായ ആനയെ മയക്കുവെടിവച്ചാൽ ജീവൻ അപകടത്തിലാകുമെന്ന വെല്ലുവിളിയും വനംവകുപ്പിനും വെറ്റിനറി സർജനും ആർആർടിക്കും മുന്നിലുണ്ട്.



