- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുവിക്കരയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; അയൽവാസികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; ബസിലെ രണ്ട് യാത്രികർക്ക് പരിക്കേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് പ്രദേശവാസികളായ രണ്ട് യുവാക്കൾ മരിച്ചു. അരുവിക്കര സ്വദേശികളും അയൽവാസികളുമായ ഷിബിൻ (18), നിധിൻ (21) എന്നിവരാണ് മരിച്ചത്. അരുവിക്കര പഴയ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് 1.45 നാണ് അപകടം ഉണ്ടായത്.
വെള്ളനാട് നിന്നും കിഴക്കേക്കോട്ടയിൽ പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി. ബസ്. അരുവിക്കരയിൽ നിന്നും വെള്ളനാട് ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു യുവാക്കൾ. ബൈക്ക് നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി. ബസിൽ ചെന്നിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അപകടം നടന്ന ഉടൻ തന്നെ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം ബസ് സൈഡിലെ ഓഡിയിലേക്ക് ചരിഞ്ഞു. ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നിട്ടുണ്ട്. ബസിലെ രണ്ട് യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തു.




