- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്ത്രണ്ടുകാരിയോട് മോശമായി പെരുമാറിയെന്ന കേസ്; പാസ്റ്റർ പിടിയിൽ
കുമളി: പന്ത്രണ്ടുകാരിയോട് മോശമായി പെരുമാറിയെന്ന കേസിൽ പാസ്റ്റർ പിടിയിൽ. ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് സഭയിലെ പാസ്റ്ററായ പി.ടി. പ്രദീപ് (42) ആണ് കുമളി പൊലീസിന്റെ പിടിയിലായത്. നവംബർ 17-നാണ് കേസിനാസ്പദമായ സംഭവം.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ, കുമളി പൊലീസിന് പരാതി കൈമാറിയതോടെ ഇയാൾ ഒളിവിൽപോയി. പാസ്റ്ററെ സഭയിൽനിന്ന് അന്നുതന്നെ പുറത്താക്കി. ഇയാളെ റിമാൻഡുചെയ്തു.
Next Story



