- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ
കുമ്പള: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കിദൂർ ബജ്‌പെ കടവിലെ അബ്ദുൾ ഹമീദി (44)നെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 12-കാരിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. മദ്രസകഴിഞ്ഞ് വീട്ടിലെത്തിയ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ രക്ഷിതാക്കൾ കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്.
പിന്നീട് വീട്ടുകാർ കുട്ടിയുമായി കുമ്പള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മദ്രസയിൽനിന്ന് അദ്ധ്യാപകനെ പുറത്താക്കി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Next Story



