മുംബൈ: എയർകംപ്രഷർ സ്വകാര്യ ഭാഗത്ത് തിരുകി കാറ്റടിച്ചതിനെത്തുടർന്ന് പതിനാറുകാരന് ദാരുണാന്ത്യം. സുഹൃത്ത് തമാശയ്ക്കായി ചെയ്ത പ്രവൃത്തിയാണ് കൗമാരക്കാരന്റെ ജീവനെടുത്തത്. യുവാവ് തമാശയ്ക്ക് എയർകംപ്രഷർ ഉപയോഗിച്ച് കാറ്റടിച്ചു കയറ്റിയതിന് പിന്നാലെ ആന്തരികാവയവങ്ങൾ തകർന്ന് മരണം സംഭവിക്കുക ആയിരുന്നു. പുണെയിലാണ് സംഭവം.

16 -കാരനായ മോത്തിലാൽ ബാബുലാൽ സാഹുവാണ് മരിച്ചത്. സംഭവത്തിൽ ബന്ധുകൂടിയായ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 21- കാരനായ ധീരജ്‌സിങ്ങാണ് പിടിയിലായത്. ഇരുവരും മധ്യപ്രദേശിലെ ഉമാരിയ ജില്ലക്കാരാണ്. സുഹൃത്ത് എയർകംപ്രഷർ തിരുകി കാറ്റടിച്ചതോടെ മോത്തിലാൽ ബോധരഹിതനായി വീണു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരികാവയവങ്ങൾ തകർന്ന് മരണം സംഭവിക്കുകയായിരുന്നു.

പുണെ ഹഡപ്‌സർ വ്യവസായ എസ്റ്റേറ്റിലെ ഭക്ഷ്യസംസ്‌കരണ യൂണിറ്റിലാണ് സംഭവംനടന്നത്. ഭക്ഷ്യസംസ്‌കരണ യൂണിറ്റിലെ ജീവനക്കാരനാണ് പിടിയിലായ ധീരജ്‌സിങ്. മരിച്ച മോത്തിലാലിന്റെ അമ്മാവനും ഇവിടെ ജോലിക്കാരനാണ്. പുണെയിൽ താമസിക്കുന്ന മോത്തിലാൽ ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നു.