- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് 27 വയസ്സ് വരെ മാത്രം; ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം: സ്വകാര്യബസുകളിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് 27 വയസ്സായി നിജപ്പെടുത്തിസർക്കാർ ഉത്തരവിറക്കി. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുകയാണെങ്കിലും പ്രായപരിധി കഴിഞ്ഞാൽ ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിക്കില്ല. കെ.എസ്.ആർ.ടി.സി. നേരത്തെ പ്രായപരിധി 27 ആയി കുറച്ചിരുന്നു.
വിദ്യാർത്ഥി കൺസെഷനുള്ള പ്രായപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ സർക്കാർ സർവീസിൽ നിന്നു വിരമിച്ചവർവരെ നിരക്കിളവിന് അപേക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെ.എസ്.ആർ.ടി.സി. നിയന്ത്രണം ഏർപ്പെടുത്തിയത്. തുടർച്ചയായിട്ടാണ് സ്വകാര്യ ബസുകളിലും നിയന്ത്രണമേർപ്പെടുത്തിയത്. ജനുവരി മുതൽ പ്രാബല്യത്തിൽവരും.
Next Story



