- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 30 ശബരിമല തീർത്ഥാടകർക്ക് പരിക്ക്
പത്തനംതിട്ട: പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 30 തീർത്ഥാടകർക്കു പരുക്കുപറ്റി. അട്ടത്തോടിനു സമീപം ഇന്ന് പുലർച്ചെ 1.45നായിരുന്നു അപകടം നടന്നത്. പരിക്കേറ്റ രണ്ടുപേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും നാലുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
നിലയ്ക്കലിൽനിന്നും പമ്പയിലേക്കുപോയ ബസും പമ്പയിൽനിന്നും നിലയ്ക്കലിലേക്കു പോയ ബസുമാണ് കൂട്ടിയിടിച്ചത്. പമ്പയിലേക്കു പോയ ബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണു അപകടകാരണമെന്നാണു സൂചന.
Next Story



