- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്കാന മുൻ മുഖ്യമന്ത്രിയുടെ ഇടുപ്പെല്ല് പൊട്ടി; വസതിയിൽവെച്ച് വീണ് പരിക്കേറ്റ കെ ചന്ദ്രശേഖര റാവു ആശുപത്രിയിൽ; ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ
ഹൈദരബാദ്: വസതിയിൽവെച്ച് വീണ് പരിക്കേറ്റ തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ ആശുപത്രിയിൽ. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. യശോദ ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ഇടുപ്പെല്ലിന് വീഴ്ചയിൽ പൊട്ടലുണ്ടായെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു.
തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പരാജയത്തിനുശേഷം കഴിഞ്ഞ മൂന്നുദിവസമായി തന്റെ വീട്ടിൽവെച്ച് പ്രവർത്തകരും ജനങ്ങളുമായി ആശയവിനിമയം നടത്തിവരുകയായിരുന്നു അദ്ദേഹം. 2014ൽ തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചതുമുതൽ കെ.സി.ആർ ആയിരുന്നു മുഖ്യമന്ത്രി.എന്നാൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ബിആർഎസ്സിനെ തകർത്തുകൊണ്ട് കോൺഗ്രസ് അധികാരത്തിലേറി. അതിന് പിന്നാലെയാണ് വീട് എല്ലും പൊട്ടുന്നത്.
Next Story



