- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രസർവകലാശാലയിലെ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമ പരാതിയിൽ അസിസ്റ്റന്റ് പ്രൊഫസർക്കെതിരെ കേസെടുത്ത് ബേക്കൽ പൊലീസ്; ഇംഗ്ലീഷ് വിഭാഗം അസി പ്രൊഫസർ ഇഫ്തികാർ അഹമ്മദിനെതിരെ അന്വേഷണം
കാസർഗോഡ്: കാസർകോഡ് പെരിയ കേന്ദ്രസർവകലാശാലയിലെ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമ പരാതിയിൽ അസിസ്റ്റന്റ് പ്രൊഫസർക്കെതിരെ കേസെടുത്ത് ബേക്കൽ പൊലീസ്. ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഇഫ്തികാർ അഹമ്മദിനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. സംഭവത്തിൽ അദ്ധ്യാപകനെ സർവ്വകലാശാല നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
അദ്ധ്യാപകനെതിരെ വിദ്യാർത്ഥികൾ ലൈംഗികാതിക്രമ പരാതി നൽകിയതിനെ തുടർന്നാണ് ഡോ. ഇഫ്തികാർ അഹമ്മദിനെ വൈസ് ചാൻസലർ ഇൻ ചാർജ് ഡോ. കെ സി ബൈജു സസ്‌പെന്റ് ചെയ്തതിരുന്നു. പരീക്ഷയ്ക്കിടെ തല കറങ്ങി വീണ വിദ്യാർത്ഥിനിയോട് ഉൾപ്പെടെ ഡോ. ഇഫ്തികാർ അഹമ്മദ് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതിയിലുള്ളത്.
എംഎ ഇംഗ്ലിഷ് ഒന്നാം വർഷ വിദ്യാർത്ഥികളാണ് സർവ്വകലാശാല ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകനെതിരെ സസ്‌പെൻഷൻ ഉണ്ടായത്.



