- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുച്ചിറപ്പള്ളിയിൽ വിമാനമിറങ്ങിയ ശേഷം ടാക്സിയെടുത്ത് ചെന്നൈയിലേക്ക് യാത്ര; കൊളറൂൺ നദിയിലേക്ക് കാർ മറിഞ്ഞു; തമിഴ്‌നാട്ടിൽ മലയാളി ദമ്പതികൾ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികൾ മരിച്ചു. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് അപകടത്തിൽ മരിച്ചത്. ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ വച്ചാണ് അപകടം ഉണ്ടായത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് ചെന്നൈയിലേക്ക് പോകുമ്പോൾ കൊളറൂൺ നദിയിലേക്കാണ് കാർ മറിഞ്ഞത്. പൊലീസും ഫയർഫോഴ്സും എത്തിയാണ് കാറിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്.
തിരുച്ചിറപ്പള്ളിയിൽ വിമാനമിറങ്ങിയ ശേഷം ടാക്സിയെടുത്ത് ചെന്നൈയിലേക്ക് പോകുകയായിരുന്നുവെന്നാണ് സൂചന. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്.
Next Story



