കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിലെ യാത്രക്കാരനായ ഞാറക്കൽ സ്വദേശി ജയനാണ് എറണാകുളം ടൗൺ നോർത്ത് പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.