- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ വിചാരണയ്ക്കിടെ കോടതിയിലെ കംപ്യൂട്ടറിൽ അശ്ലീല ദൃശ്യം; പൊലീസ് കേസെടുത്തു
ആലപ്പുഴ: ഓൺലൈൻ വിചാരണയ്ക്കിടെ കോടതിയിലെ കംപ്യൂട്ടർ മോണിറ്ററിൽ അശ്ലീല വീഡിയോദൃശ്യം പ്രത്യക്ഷപ്പെട്ടു. സംഭവത്തിൽ ജഡ്ജിയുടെ പരാതിയെത്തുടർന്ന് ആലപ്പുഴ പൊലീസ് കേസെടുത്തു. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും അഡീഷണൽ സെഷൻസ് കോടതിയിലും വെള്ളിയാഴ്ച രാവിലെ 11-നായിരുന്നു സംഭവം.
കോടതി നടപടി തുടങ്ങി അല്പം കഴിഞ്ഞപ്പോഴാണു രണ്ടിടത്തെയും കംപ്യൂട്ടറുകളിൽ അശ്ലീല വീഡിയോ വന്നത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോഴും അഡീഷണൽ സെഷൻസ് കോടതിയിൽ പീഡനക്കേസിലെ സാക്ഷിവിസ്താരം നടക്കുമ്പോഴുമായിരുന്നു വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഉടൻ പൊലീസിനെ വിവരമറിയിച്ചു. എസ്‌പി. ചൈത്രാ തേരസ ജോണും സൈബർ പൊലീസും സ്ഥലത്തെത്തി. സൈബർ നിയമപ്രകാരം കേസെടുത്തതായി എസ്‌പി. അറിയിച്ചു. ഏതോ ഒരു ഫോണിൽനിന്നാണു ദൃശ്യങ്ങൾ കയറിയതെന്നാണു പൊലീസ് പറയുന്നത്. ഹാക്കിങ് നടന്നതായാണു സംശയം. ഫോൺ കണ്ടെത്താൻ ശ്രമം തുടങ്ങി.
വിചാരണത്തടവുകാരുമായും ദൂരെസ്ഥലത്തുള്ള സാക്ഷികളുമായും വീഡിയോ കോൺഫറൻസ് വഴിയാണു ജില്ലാക്കോടതികളിൽ തെളിവെടുപ്പു നടത്തുന്നത്.



