ചട്ടഞ്ചാൽ: പത്താം ക്ലാസുകാരൻ സ്‌കൂട്ടർ ഓടിച്ചതിന് ഇളയമ്മയ്‌ക്കെതിരെ കേസ് എടുത്തു. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസുകാരനാണ് സ്‌കൂട്ടർ ഓടിച്ചത്. സ്‌കൂട്ടർ നൽകിയതിന് ആർ.സി. ഉടമയായ ഇളയമ്മയ്‌ക്കെതിരേ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു.

കഴിഞ്ഞദിവസം 55-ാം മൈൽ ദേശീയപാതയിൽ എസ്‌ഐ. വി.കെ. വിജയനും സംഘവും പരിശോധന നടത്തവെയാണ് പുത്തരിയടുക്കത്തെ 16-കാരൻ പിടിയിലായത്.