കോഴിക്കോട്: വിവാഹത്തിന് മുൻപ് പ്രണയ ബന്ധത്തിലായിരുന്നപ്പോൾ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തിൽ ഭർത്താവിനെ വെറുതെവിട്ട് കോടതി. 18 വയസ് തികയുന്നതിന് മുൻപ് പീഡനത്തിന് ഇരയാക്കി എന്നാണ് ഭർത്താവിനെതിരെ യുവതി നൽകി പരാതി. പീഡനത്തിന് സഹായമൊരുക്കി എന്ന കുറ്റത്തിന് ഭർത്താവിന്റെ എട്ട് സുഹൃത്തുക്കൾക്കെതിരെയും കേസെടുത്തിരുന്നു. ഇവരേയും വെറുതെ വിട്ടു.

18 വയസ് ആകുന്നതിന്നു മുമ്പ് സുഹൃത്തിന്റെ വീട്ടിൽ വച്ച് ഭർത്താവ് പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. പിന്നീട് ഇരുവരും വിവാഹം ചെയ്‌തെങ്കിലും വിവാഹ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായതോടെ പീഡന പരാതി നൽകുകയായിരുന്നു. സംഭവത്തിൽ യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു.

യുവതിയുടെ ഭർത്താവിനെ ഒന്നാം പ്രതിയാക്കിയും പീഡനത്തിന് സഹായം ചെയ്തു എന്ന് ആരോപിച്ച് എട്ട് സുഹൃത്തുക്കളെ മറ്റ് പ്രതികളാക്കിയും 2021ൽ കുറ്റപത്രം നൽകി. തുടർന്ന് വാദം കേട്ട കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജി രാജീവ് ജയരാജ് ആണ് എല്ലാ പ്രതികളെയും വെറുതെ വിട്ടത്.