മുംബയ്: മഹാരാഷ്ട്രയിൽ ദേശീയ അന്വേഷണ എജൻസിയുടെ റെയ്ഡിൽ ഭീകര സംഘടനയായ ഐസിസുമായി ബന്ധമുള്ള 13 പേരെ അറസ്റ്റ് ചെയ്തു. ഐസിസ് മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. കർണാടകയിലെ വിവിധ സ്ഥലങ്ങളിലും എൻഐഎ റെയ്ഡ് നടത്തി. മഹാരാഷ്ട്രയിൽ താനെ, പൂണെ, മിറ ബയന്തർ അടക്കം 40ഓളം സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ്.

താനെയിൽ മുപ്പതോളം കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന നടത്തി.ഒ ാഗസ്റ്റിൽ സ്ഫോടക വസ്തുക്കൾ നിർമ്മിച്ചതിന് ആക്കിഫ് അതീഖ് നചൻ എന്നയാളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്.