- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം വിളയിൽമൂലയിൽ മദ്യപ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; അഞ്ചു പേർക്ക് കുത്തേറ്റു: ഒരാളുടെ നില ഗുരുതരം
കടയ്ക്കാവൂർ: തിരുവനന്തപുരം വിളയിൽമൂല-പള്ളിമുക്ക് റോഡിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചുപേർക്ക് കുത്തേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
ശനിയാഴ്ച വൈകീട്ട് 4.30-ഓടെ വിളയിൽമൂല ജങ്ഷനിൽനിന്ന് പള്ളിമുക്കിലേക്ക് പോകുന്ന വഴിയിൽ ഏലാ കരയ്ക്ക് സമീപത്താണ് സംഘർഷം നടന്നത്. ഇരു വിഭാഗങ്ങളും മദ്യലഹരിയിലായിരുന്നു. സംഘർഷത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പ്രതികൾക്കായി കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story



