- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ക്ലാസിലേക്ക് ഓടിക്കയറി പുള്ളിമാൻ; തുള്ളിച്ചാടി കുട്ടികൾ
ബത്തേരി: ബീനാച്ചി സ്‌കൂളിലെ രണ്ടാം ക്ലാസിലേക്ക് ഓടിക്കയറി പുള്ളിമാൻ. വൈകിട്ട് നാലുമണിയോടെ സ്‌കൂൾ വിട്ട നേരത്താണ് പുള്ളിമാൻ ക്ലാസ മുറിയിലേക്ക് ഓടി എത്തിയത്. മാൻ തൊട്ടുമുന്നിലെത്തിയത് കുട്ടികൾക്ക് ഒരേസമയം അമ്പരപ്പും ഹരവും പകർന്നു. മാനിനെ കണ്ട കുട്ടികൾ സനതോഷത്തോടെ തുള്ളിച്ചാടി. കുട്ടികൾ കൂട്ടത്തോടെ മാൻ, മാൻ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് അടുത്തുകൂടിയതോടെ പുറത്തേക്കിറങ്ങി സ്‌കൂൾ മുറ്റത്തെ മരച്ചുവട്ടിലെത്തി.
കുട്ടികളെ കൊണ്ടുപോകാൻ എത്തിയ വാഹനങ്ങളുടെ ഡ്രൈവർമാർ ഇതുകണ്ട് ഓടിയെത്തി. രണ്ടു പേർ ചേർന്ന് മാനിനെ എടുത്ത് സ്‌കൂളിനു പുറത്തെത്തിച്ച് വന്ന ഭാഗത്തേക്കു വിട്ടു. സ്‌കൂളിന് സമീപത്തുള്ള ബീനാച്ചി എസ്റ്റേറ്റിൽ നിന്നാണ് പുള്ളിമാൻ എത്തിയതെന്ന് കരുതുന്നു.
Next Story



