- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ഏഴു മാസം പ്രായമായ കുഞ്ഞ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു; അപകടം അമ്മയുടെ കയ്യിൽ നിന്നും വഴുതി കിണറ്റിൽ വീണ്
മലപ്പുറം: പാണ്ടിക്കാട് ഏഴു മാസം പ്രായമായ കുഞ്ഞ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപാസ് റോഡിലെ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂർ കളത്തുംപടിയൻ ഷിഹാബുദ്ദീന്റെയും മകൾ ഹാജാ മറിയം ആണു മരിച്ചത്. ഇന്നലെ രാവിലെ അഞ്ചേമുക്കാലോടെയാണ് കുഞ്ഞിന്റെ ജീവനെടുത്ത അപകടം. തമ്പാനങ്ങാടിയിലുള്ള സമിയ്യയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു ഇവർ.
കുഞ്ഞ് മൂത്രമൊഴിച്ചതിനെത്തുടർന്ന് കഴുകാൻ പുറത്തിറങ്ങിയതായിരുന്നു സമിയ്യ. ഈ സമയം നായ ആക്രമിക്കാൻ വന്നെന്നും ഓടിയപ്പോൾ കയ്യിൽനിന്ന് വഴുതി കുഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നെന്നും വീട്ടുകാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നു പൊലീസ് അറിയിച്ചു. അഗ്‌നിരക്ഷാ സേനാംഗം കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കബറടക്കം നടത്തി.
Next Story



