- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂപ്പാറയ്ക്ക് സമീപം വാഹനാപകടം; പതിനഞ്ചു പേർക്ക് പരിക്ക്: ഗുരുതരമായി പരുക്കേറ്റ മൂന്നു പേർ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ഇടുക്കി: പൂപ്പാറക്കു സമീപം തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് അപകടത്തിൽപ്പെട്ട് പതിനഞ്ചു പേർക്ക് പരിക്കേറ്റ്. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മധുരയിൽ നിന്നും മൂന്നാറിലേക്ക് പോവുകയായിരുന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് റോഡരികിലെ പാറക്കെട്ടിലേക്ക് ഇടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരുക്കേറ്റവരെ നാട്ടുകാരും ഇതുവഴി വന്ന വാഹന യാത്രികരും ചേർന്ന് സമീപത്തുള്ള ആശുപത്രികളിലേക്ക് എത്തിച്ചു.
Next Story



