കട്ടപ്പന: വൈദികവേഷത്തിൽ തൊഴിൽതട്ടിപ്പ് ഉൾപ്പെടെ നടത്തിയെന്ന് ആരോപിച്ച് പതിനേഴുകാരനെതിരേ പരാതി. വെട്ടിക്കുഴക്കവല സ്വദേശിയായ കൗമാരക്കാരനെതിരെയാണ് വ്യാപക പരാതി. തട്ടിപ്പിനിരയായവരാണ് കട്ടപ്പനസ്റ്റേഷനിൽ പരാതിപ്പെട്ടത്.

ളോഹയിട്ട് കുർബാനയർപ്പിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. ചിത്രത്തിൽ ഇയാളെക്കണ്ടാൽ പ്രായവും തോന്നിക്കും. കംപ്യൂട്ടർ സാങ്കേതികവിദ്യയിൽ ഇയാൾക്ക് നല്ല അറിവുണ്ട്. ഇത് ഉപയോഗിച്ചാണ് തട്ടിപ്പുകൾ. വീട്ടിൽനിന്നും സാധാരണ വേഷത്തിൽ പുറത്തുപോകുന്ന ഇയാൾ മറ്റു നാടുകളിലെത്തിയാൽ ളോഹയിട്ട് ആളുകളുമായി ഇടപെടുന്നെന്നും പരാതികളിലുണ്ട്. പൊലീസ് അന്വേഷണംതുടങ്ങി.