- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റുമാനിയൻ പയ്യന് മലയാളി പെണ്ണ്; കുമരകത്തെ കായലോളങ്ങളെ സാക്ഷിയാക്കി വിവാഹിതരായി ബൊഗ്ദാൻ ഗബ്രിയേലും മെഹക് ഫിലിപ്പും: വിവാഹ ചടങ്ങുകൾ ആസ്വദിച്ച് വാഴയിലയിൽ സദ്യയുണ്ട് നിരവധി വിദേശികൾ
കുമരകം: വിദേശവിവാഹത്തിന് വീണ്ടും വേദിയായ കുമരകം. ഇത്തവണ റുമാനിയൻ സ്വദേശിയായ യുവാവാണ് കേരളത്തിലെത്തി തന്റെ പ്രണയിനിയെ താലികെട്ടി സ്വന്തമാക്കിയത്. തനി കേരളാ സ്റ്റൈലിലുള്ള വിവാഹത്തിൽ പങ്കെടുക്കാൻ വിദേശികളടക്കം നിരവധി പേർ എത്തിയിരുന്നു. പാതി മലയാളിയായ മെഹക് ഫിലിപ്പും റുമാനിയ സ്വദേശിയായ യുവാവ് ബൊഗ്ദാൻ ഗബ്രിയേൽ റാഡുക്കും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണു കായലോരത്തു നടന്നത്. ഇരുവരും ഇന്റീരിയർ ഡിസൈനിങ് രംഗത്തു ജോലി ചെയ്യുന്നു.
കേരളീയ വേഷമണിഞ്ഞ് വിവാഹച്ചടങ്ങിനെത്തിയ വിദേശികൾ ഈ വിവാഹ ചടങ്ങിന്റെ പ്രധാന ആകർഷണമായി. വാഴയിലയിൽ വിളമ്പിയ നാടൻ സദ്യയും ആസ്വദിച്ചാണു മടങ്ങിയത്. കേരളീയ കലാരൂപങ്ങളും വിവാഹ വേദിയിൽ അണിനിരന്നു. വിവാഹദിനം രാവിലെ വിവിധ ചടങ്ങുകൾ നടന്നു. വൈകുന്നേരത്തോടെ വരനെ കുതിരപ്പുറത്തു കയറ്റി കായലരികത്തെ കല്യാണമണ്ഡപത്തിലേക്ക് ആനയിച്ചു.
മലയാളിയായ പരേതനായ സാജു ഫിലിപ്പിന്റെയും മഹാരാഷ്ട്ര സ്വദേശിനി പ്രിയയുടെയും മകളാണു മെഹക്. വയലേറ്റ കോൺസ്റ്റന്റൈൻ റാഡുക്ക് ദമ്പതികളുടെ മകനാണു ബൊഗ്ദാൻ. മക്കളുടെ വിവാഹം കുമരകം ലേക്ക് സോങ് റിസോർട്ടിൽ നടത്താൻ ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന്റെ തലേദിവസം കായലരികത്ത് പുൽമൈതാനത്തിൽ സംഗീതനിശ നടന്നു. നാടൻ വിഭവങ്ങൾക്കു പുറമേ നോർത്ത് ഇന്ത്യൻ, യൂറോപ്യൻ വിഭവങ്ങളും സദ്യയ്ക്കായി ഒരുക്കിയിരുന്നു.



