- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടര വയസ്സുകാരി കുളത്തിൽ വീണു മരിച്ചു; മകളുടെ ഓർമ്മയ്ക്കായി ക്ഷേത്രം നിർമ്മിച്ച് പിതാവ്
ചെന്നൈ: കുളത്തിൽ വീണു മരിച്ച മകളുടെ ഓർമയ്ക്കായി പിതാവ് ക്ഷേത്രം നിർമ്മിച്ചു. തിരുവാരൂർ കൂതനല്ലൂർ മേലത്തെരു സ്വദേശി സൗന്ദര പാണ്ഡ്യനാണു അകാലത്തിൽ പൊഴിഞ്ഞു പോയ കുഞ്ഞുമകൾക്കായി ക്ഷേത്രം നിർമ്മിച്ചത്. സൗന്ദര പാണ്ഡ്യന്റെയും മഞ്ജുളയുടെയും മകളായ രണ്ടര വയസ്സുകാരിയ ശക്തി പ്രജ്ഞയാണ് മരിച്ചത്. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കുളത്തിൽ വീണു മരിക്കുകയായിരുന്നു.
അന്നു മുതൽ മകളുടെ ഓർമ്മയിലാണ് പിതാവിന്റെ ജീവിതം. ഇതിനിടെ ഇദ്ദേഹം വീട്ടിനുള്ളിലെ പൂജാമുറിയിൽ മകളുടെ ഫോട്ടോ വച്ച് പൂജിച്ചു തുടങ്ങിയിരുന്നു. മകളുടെ സ്മരണ എക്കാലവും നിലനിൽക്കണമെന്ന ആഗ്രഹത്തിൽ 3 വർഷം മുൻപാണു ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്.
മകളെ അമ്മനായി കണക്കാക്കി ശ്രീ ശക്തി പ്രജ്ഞാ അമ്മൻ എന്ന പേരിലാണു ക്ഷേത്രം. കുട്ടിയുടെ രൂപത്തിലുള്ള ദേവി വിഗ്രഹം പ്രതിഷ്ഠിക്കുകയും അഭിഷേകം നടത്തുകയും ചെയ്തു. നാട്ടുകാരുടെ കൂടി സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം കുംഭാഭിഷേകവും നടത്തി.



