- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യപ്പെടുത്തി തീർത്ഥാടകരുടെ എണ്ണം കുറക്കുകയാണ് ഉദ്ദേശം; ഹൈന്ദവ ആചാരങ്ങളെ തകർക്കുക മാത്രമാണ് സിപിഎം അജൻഡ; ശബരിമലയുടെ പാവനത്വം തകർക്കുക സിപിഎം ലക്ഷ്യം : കേന്ദ്രമന്ത്രി വി മുരളീധരൻ
ന്യൂഡൽഹി: ശബരിമല തീർത്ഥാടനം ഇല്ലാതാക്കുകയാണ് മാർക്‌സിസ്റ്റ് പാർട്ടിയുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. അപകടകരമായ സാഹചര്യമുണ്ടാക്കി ശബരിമലയുടെ പാവനത്വം തകർക്കാനുള്ള ശ്രമമാണ് കാണുന്നത്. ആചാരലംഘനമെന്ന പേരിൽ നടന്നതും ഇതുതന്നെയായിരുന്നു.
ഭയപ്പെടുത്തി തീർത്ഥാടകരുടെ എണ്ണം കുറക്കുകയാണ് ഉദ്ദേശം. ഹൈന്ദവ ആചാരങ്ങളെ, തകർക്കുക മാത്രമാണ് സിപിഎം അജൻഡയെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ പ്രതികരിച്ചു. രാജ്യത്ത് വലിയ തീർത്ഥാടനകേന്ദ്രങ്ങൾ വേറെയുമുണ്ട്. അവയുമായി താരതമ്യം ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലേക്ക് ശബരിമലയെ തള്ളിവിട്ടു. കേന്ദ്രം നൽകുന്ന പണം ശബരിമലയ്ക്കായി ചിലവഴിക്കുന്നില്ലെന്നും വി.മുരളീധരൻ ആരോപിച്ചു.
Next Story



