കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ വിജിലൻസിന്റെ പിടിയിൽ. കോഴിക്കോട് കാരപറമ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി ആണ് അറസ്റ്റിലായത്. 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആണ് ഷാജി പിടിയിലായത്. കാരപ്പറമ്പ് ഓഫീസിൽ വിജിലൻസ് റെയ്ഡിലാണ് പിടിയിലായത്. കട തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ലൈസൻസ് നൽകുന്നതിനാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.