കൊച്ചി: ആധാർ കാർഡിലെ തിരിച്ചറിയൽ, വിലാസം അടക്കമുള്ള വിവരങ്ങൾ മാർച്ച് 14 വരെ സൗജന്യമായി പുതുക്കാം. വിവരങ്ങൾ പുതുക്കാനുള്ള അവസരം നാളെ അവസാനിക്കുമെന്ന തെറ്റിദ്ധാരണ പരന്നതോടെ അക്ഷയ കേന്ദ്രങ്ങളിലും ആധാർ സേവന കേന്ദ്രങ്ങളിലും ജനത്തിരക്കേറിയിരുന്നു. ഈ സാഹചര്യത്തിലാണ് ആധാറിലെ രേഖകൾ പുതുക്കാനുള്ള അവസാനദിനം മാർച്ച് 14 ആണെന്ന് അധികൃതർ വ്യക്തമാക്കിയത്.