- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ചു കത്തിയുമായി വീട്ടിലെത്തി ബഹളം; തടയാൻ ശ്രമിച്ച പിതാവിനെ കൊലപ്പെടുത്താൻ ശ്രമം: മകൻ അറസ്റ്റിൽ
ആലപ്ര: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്ര പുലിക്കല്ല് ഏഴോലിക്കൽ ജോസഫ് ജോർജിനെ (54) ആണു മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഇയാൾ മദ്യപിച്ചു കത്തിയുമായി വീട്ടിലെത്തി പിതാവിനെയും വീട്ടുകാരെയും ചീത്ത വിളിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജോസഫ് ജോർജിൽനിന്നു കത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നതിനിടെ സഹോദരനു പരുക്കേറ്റു. ഇത് ചോദ്യം ചെയ്ത പിതാവിന്റെ ഊന്നുവടി പിടിച്ചു വാങ്ങി തല വേലിക്കല്ലിൽ ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ മണിമല സ്റ്റേഷൻ എസ്എച്ച്ഒ ജയപ്രകാശ്, എസ്‌ഐമാരായ സന്തോഷ് കുമാർ, വിജയകുമാർ, സിപിഒമാരായ രാജീവ്, അജിവുദ്ദീൻ, സാജു എന്നിവർ ചേർന്നു പിടികൂടുകയായിരുന്നു.
Next Story



