- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം: കൊല്ലത്ത് നവകേരളാ സദസ് വേദി നിശ്ചയിച്ചതിനെതിരെ പരാതി. കുന്നത്തൂർ ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്രത്തിന്റെ മൈതാനം നവ കേരള സദസിന് വേദിയാക്കുന്നതിനെതിരെ ഹൈക്കോടതിയിലാണ് ഹർജി എത്തിയത്. ക്ഷേത്രഭൂമി ആരാധനാവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും, ക്ഷേത്ര ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു ഐക്യവേദിയാണ് ഹർജി നൽകിയത്.
നവകേരളാ സദസിനായി ക്ഷേത്ര മതിൽ പൊളിക്കാൻ നീക്കമെന്നും പ്രചാരണം ഉയർന്ന പശ്ചാത്തലത്തിലാണ് ഹർജി. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഈ മാസം 18 നാണ് നവകേരള സദസ് കൊല്ലത്ത് നടക്കുന്നത്. അതേസമയം പരിപാടിക്കായി ദേവസ്വം സ്‌കൂൾ ഗ്രൗണ്ട് ആണ് ഉപയോഗിക്കുന്നതെന്നാണ് സംഘാടകർ പറയുന്നത്.
കൊല്ലത്ത് ഇളമ്പള്ളൂർ പഞ്ചായത്ത് കെട്ടിടത്തിൽ നവകേരള സദസ്സിന് മണ്ഡലം ഓഫീസ് അനുവദിച്ചതിനെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദം ഇല്ലാതെയാണ് നവകേരള സദസ്സിന് പഞ്ചായത്ത് കെട്ടിടത്തിൽ ഓഫീസ് തുടങ്ങിയതെന്നും ആരോപണമുണ്ട്. വിഷയത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങൾ രംഗത്തുണ്ട്. ഇളമ്പള്ളൂർ പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫ് ഭരണസമിതി ഏകപക്ഷീയ തീരുമാനമെടുത്തു എന്നതാണ് പ്രതിപക്ഷതിന്റെ ആരോപണം.



