ചാത്തന്നൂർ: പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ തൂങ്ങിമരിച്ചു. ചിതറ ബൗണ്ടർമുക്ക് സജിസദനത്തിൽ ശശിധരൻ പിള്ള(70)യാണ് മരിച്ചത്. ആശുപത്രിയിലെ പതിന്നാലാംവാർഡിന്റെ വരാന്തയിൽ ഗ്രില്ലിൽ ഉടുത്തിരുന്ന കൈലിയിൽ തൂങ്ങിമരിക്കുക ആയിരുന്നു. ബുധനാഴ്ച രാവിലെ 8.30-ഓടെയായിരുന്നു സംഭവം.

രാവിലെ എട്ടുമണിക്ക് ഡോക്ടറുടെ റൗണ്ട്സിനുശേഷം ഭാര്യ ഇന്ദിര കഞ്ഞി വാങ്ങാൻ പുറത്തു പോയിരിക്കുകയായിരുന്നു. നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ ഒൻപതിനാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാരിപ്പള്ളി പൊലീസ് അസ്വാഭാവികമരണത്തിന് കേസ് എടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മക്കൾ: സാബുകുമാർ, സജികുമാർ, അർച്ചനാ ശശിധരൻ.