- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിൽ മേയാൻ വിട്ട പോത്തിനെ കടുവ തിന്നു; മറ്റൊരു പോത്തിനെ കാണാതായി
മൂന്നാർ: മേയാൻ വിട്ട പോത്തിനെ കടുവ കൊന്നുതിന്നു. മറ്റൊരു പോത്തിനെ കാണാതായി. കുണ്ടള സാന്റോസ് കോളനിയിൽ കവിത കുമാറിന്റെ മൂന്നുവയസ്സുള്ള പോത്തിനെയാണ് കടുവ കൊന്നുതിന്നത്.
ചൊവ്വാഴ്ച മേയാൻവിട്ട പോത്തിനെ കാണാതായതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ബുധനാഴ്ച രാവിലെയോടെ പാതി തിന്നനിലയിൽ സമീപത്തെ ഗ്രാന്റ്റിസ് തോട്ടത്തിൽ പോത്തിന്റെ ജഡം കണ്ടെത്തിയത്. കാണാതായ പോതതിനു വേണ്ടി തിരച്ചിൽ തുടരുകയാണ്.
ഗുണ്ടുമലയിൽ മരംവെട്ടിക്കൊണ്ടിരുന്ന തൊഴിലാളികൾ ബുധനാഴ്ച രാവിലെ പ്രദേശത്ത് കടുവയെ കണ്ടിരുന്നു. ഇതേത്തുടർന്ന് ഇവർ പണി നിർത്തിവെച്ചു. കടുവ വളർത്തുമൃഗങ്ങളെ കൊല്ലുന്നത് ഈ മേഖലയിൽ പതിവാണ്.
Next Story



